News updates

വാര്‍ഡ് 12 യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷംസുദ്ധീന്‍ നേര്‍ക്കാട്ടിപൊയിലുമായി നടത്തിയ മുഖാമുഖം. പതിനൊന്നാം വാര്‍ഡിലെ സാധ്യത ലിസ്റ്റ് : യു ഡി എഫ് : സ‌ഈദ ജമാല്‍ (വെസ്റ്റ് ചേന്ദമംഗല്ലൂര്‍), എസ് ഡി പി ഐ: നസീമ കനകക്കുന്നത് , ജനപക്ഷം : ഫാത്തിമ വസതി ,എല്‍ ഡി എഫ് : ഷീബ. വാര്‍ഡ് 13ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ : പി.ലീല. ബ്ളോക്ക് പഞ്ചായത്ത് : പി.ടി. ബാബു ജില്ലാ പഞ്ചായത്ത്: പി.എന്‍.ഷീബ. .മുക്കം പഞ്ചായത്തിലെ ജനപക്ഷ മുന്നണി വാര്‍ഡ് 13ല്‍ മിനിമോള്‍ സ്ഥാനാര്‍ത്ഥി.പതിനൊന്നാം വാര്‍ഡില്‍ എസ്‌.ഡി.പി.ഐ.സ്ഥാനാര്‍ത്ഥി ആയി നസീമ കാനകുന്നത്ത്‌ മത്സരിക്കുന്നു.

Thursday, October 21, 2010

ഗള്‍ഫിലെ മാരന്റെ വിളി വന്നു. നാട്ടിലെ കഥ പറയേണ്ടതില്ല?

രാത്രി പത്ത് പത്തരയായി കാണും. ഫോണിന്റെ നീട്ടിയുള്ള ബെല്ലടി. സുഹ്റായ്ക്ക് ഫോണ്‍ എടുക്കണോ. അതോ വോട്ട് ഉറപ്പിക്കാന്‍ വന്ന പാര്‍ട്ടിക്കാരെ പറഞ്ഞയക്കണോ. മൊത്തത്തില്‍ ഒരു അങ്കലാപ്പ്. "മോനേ നീ ഫോണ്‍ എടുക്ക്''. സുഹ്റ അകത്തേക്ക് വിളിച്ചു പറഞ്ഞു. "ഗള്‍ഫീന്ന് ഉപ്പയാണ് ഉമ്മ'' ഫോണ്‍ എടു മോന്‍ വിളിച്ചു പറഞ്ഞു. . സുഹ്റ വല്ലാതായി. സുഹ്റ ഇപ്പോള്‍ ഇരുന്നു സംസാരിക്കുന്ന പാര്‍ട്ടി നേതാക്കളെ ഒരു കാരണ വശാലും വീടിന്റെ അടുത്ത് പോലും അടുപ്പിക്കരുത് എന്ന് പറഞ്ഞതാണ് ഭര്‍ത്താവ്. വോട്ട് ഉറപ്പിച്ചു പറഞ്ഞില്ലങ്കില്‍ നീ അനുഭവിക്കും എന്ന മുഖത്തോടെ നില്‍ക്കുന്ന ചെറുകിട നേതാക്കള്‍ക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലെ വിശേഷമറിയാന്‍ വിളിക്കുന്ന ഭര്‍ത്താവിന്റെയും നടുവില്‍ നിന്ന് നെടുവീര്‍പ്പിട്ടു. ചെകുത്താനും കടലിനും നടുവില്‍ എന്നു പറയാന്‍ പറ്റില്ല. എന്നത് കൊണ്ട് ചെകുത്താന്മാരുടെ അടുത്ത് നിന്ന് ഫോണിന്റെ അടുത്ത് ചെന്ന് സുഹ്റ റസീവര്‍ എടുത്ത് ചെവില്‍ വച്ചു. ഭര്‍ത്താവിന്റെ സാലാമിന്റെ പിന്നാലെ വന്ന ചോദ്യം കേട്ട് സുഹ്റ ഞെട്ടി. "പിന്നെ ഞാന്‍ വീട്ടില്‍ കയ്യറ്റരുത്. എന്ന് പറഞ്ഞ, ആ ഹറാമികളെ നീ എന്തിനാ വീട്ടില്‍ കയററിയത്. സുഹ്റ വിറക്കുന്ന വാക്കുകളോടെ കാര്യങ്ങള്‍ പറഞ്ഞു. "അവരു വന്നതാണ്. എനിക്ക് ഇറങ്ങി പോകാന്‍ പറയാന്‍ പററുമേമോ. നാട്ടു കാര്യങ്ങളില്‍ നല്ലതും ചീത്തയും പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരു കൊടുങ്കാറ്റും മഴയും ഒരുമിച്ചു നിന്നതിന്റെ അവസ്ഥയിലായിരുന്നു. പിന്നെ ആ വീട്ടില്‍ നിന്ന് ചെറുകിട നേതാക്കള്‍ക്ക് കിട്ടിയത് തെറിയുടെ തുലാവര്‍ഷമായിരിന്നു.
സംഭവിച്ചതിന്റെ ചുരുക്കമിതായിരുന്നു. ഒരു പാര്‍ട്ടി വീട്ടില്‍ കയറിയപ്പോള്‍ മറു പാര്‍ട്ടിക്കാര്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചു. കുടുംബ കലങ്ങാന്‍ ഇതില്‍ പരം എന്ത് വേണം. ഗള്‍ഫുക്കാരന്‍ നാട്ടില്‍ വന്നാല്‍ ആദ്യം എത്തുന്നത് പാര്‍ട്ടിക്കാര്‍. അപ്പോ എവിടെന്നോ കിട്ടുന്ന റിലീഫ് റസീററുമായി എത്തുന്നവര്‍ നല്ല രീതിയില്‍ പേടിപ്പിച്ചും പൊക്കി പിടിച്ചും പണം കൈക്കല്ലാക്കി മടങ്ങും. പിന്നെ ഗള്‍ഫിലെ അവരുടെ ഫോണ്‍ നമ്പറും വാങ്ങി വയ്ക്കും. അത് അവരുടെ ഭാര്യമാരെ പേടിപ്പിക്കാനാണ്. പാര്‍ട്ടികളുടെ പേരുകള്‍ പറഞ്ഞ് സാമൂഹ്യ വിരുദ്ധര്‍ അരങ്ങ് വാഴുമ്പോള്‍ അന്നത്തില്‍ കടലിനക്കരെ പോകുന്ന നമ്മുടെ പാവം പ്രവാസിയാണ് ശരിക്കും കടലിനും ചെകുത്താനും നടുക്കാവുന്നത്.
തുടരും....

Wednesday, October 20, 2010

നില്‍ക്കാന്‍ സമയമില്ല. നിന്നിട്ട് കാര്യവുമില്ല.

മുക്കം പഞ്ചായത്ത് 11,12,13 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് തലക്കെട്ടില്‍ പറഞ്ഞ പോലെ നില്‍ക്കാന്‍ സമയമില്ല.നിന്നിട്ട് കാര്യവുമില്ല എന്നവസ്ഥയാണ്. വോട്ടര്‍മാരെ തേടി നടന്നു തളര്‍ന്നവര്‍. വിശ്രമത്തിന് സമയമില്ലാത്തത് കൊണ്ട് ഇപ്പോള്‍ തത്ത്വം പറഞ്ഞു തുടങ്ങിയിരിക്കുന്നു. “കൈ കാലുകള്‍ക്ക് ക്ഷീണമുണ്ടാവില്ല. നമ്മുടെ മനസുകള്‍ക്കാണ് ക്ഷീണം വരുന്നതെന്ന്”. പാവം സാരഥികള്‍. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പിലും ഇവര്‍ ഇപ്പോള്‍ തത്ത്വം പറയുകയാണ്. പാര്‍ട്ടിയിലോ പാര്‍ട്ടിയുടെ ചാരത്തൊ കണ്ടിട്ടില്ലാത്ത സ്ഥാനാര്‍ത്ഥികളെ കണ്ട് ജനവും പ്രവര്‍ത്തകരും ഞെട്ടി. ഞെട്ടിയ പ്രവര്‍ത്തകരോട് “അവരുടെ സ്ഥാനാര്‍ത്ഥി വാടകയാ….” എന്ന് വിപ്ളവ പാര്‍ട്ടി നേതാവിന്റെ പ്രസ്ഥാവന. ജനം ചിരിക്കുന്നത് കണ്ട് നേതാവിന് പറയേണ്ടി വന്നു. “ഞങ്ങളും വാടകയാണ്”. സ്വന്തം കാറിനേക്കാള്‍ എപ്പോഴും നല്ലത് വാടകയാണ്. വല്ല തട്ടോ മുട്ടോ വന്നാല്‍ “സ്വന്ത”ത്തിന് ഒരു പ്രശ്നമില്ല.
ഒക്ടോബര്‍ 23ന് നടക്കുന്ന തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ജനത്തിന്റെ തീരുമാനത്തിന് വിലയുണ്ടെന്ന് തെളിയുന്ന സ്ഥിതി വിശേഷമാണ് വാര്‍ഡുകളില്‍ നിന്ന് പുറപ്പെടുന്ന വാര്‍ത്തകള്‍ തെളിയ്ക്കുന്നത്. എല്ലാവരും രാഷ്ട്രീയക്കാരെ ശരിക്കും മുതലെടുക്കുന്നുണ്ട്. പാര്‍ട്ടികളുടെ തണലില്‍ കാണിച്ചു കൂട്ടിയ ജനദ്രോഹത്തിന് ജനം ശരിക്കും നേതാക്കളെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് എവിടെയും. ഉറച്ചവോട്ടുകള്‍ കൈ വിരലില്‍ എണ്ണേണ്ട സ്ഥിതി വന്നിരിക്കുന്ന വിപ്ളവക്കാര്‍ക്കും മത മൈത്രിക്കാര്‍ക്കും. കാര്യങ്ങള്‍ എല്ലാം ജനത്തിന്റെ കൈകളിലാണെന്ന തിരിച്ചറിവില്‍ തിരുത്തല്‍ രേഖകള്‍ക്കും ശുദ്ധി കലശത്തിനും സമയമായെന്ന് നേതാക്കള്‍ മനസിലാക്കുന്ന ദൃശ്യ വിസ്മയ കാഴ്ചകളിലേക്ക് ജനം സന്തോഷത്തോടെ മുഖം തിരിക്കുന്നു. നേതാവും അണിയുമില്ല ഞങ്ങളും നിങ്ങളെ പോലെ ഇവിടെത്തെ ജനമാണെന്ന് രാഷ്ട്രീയ മനുഷ്യ സ്നേഹികള്‍ പറഞ്ഞു പോകുന്നു. ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തില്‍ ശുദ്ധി കലശത്തിന്റെ ദിനം അടുത്തിരിക്കുന്നു. മാറുമോ ഇവര്‍? മാറ്റുമോ ഇവരുടെ പിടിവാശികള്‍?. കാത്തിരിക്കാന്‍ ജനം എന്നും വിധിക്കപ്പെട്ടവരാണെന്നത് ഒരു സത്യമായി അവശേഷിക്കുന്നു.
ഒരു വാല്‍കഷ്ണം: മുക്കത്തെ ഒരു പ്രാദേശിക ചാനല്‍ “ജനവിധി 2010” എന്നൊരു പരിപാടി അവതരിപ്പിക്കുന്നു. ഒരു പാര്‍ട്ടിക്കാരെയും തെററിക്കാത്ത രീതിയിലാണ് അവരുടെ പരിപാടി. സ്ഥാനാര്‍ത്ഥികള്‍ അവരുടെ പ്രകട പത്രികകള്‍ അവതരിപ്പിക്കുന്നു, പരസ്പരം കുറ്റപ്പെടുത്തുന്നു. പ്രിയ ചാനല്‍ അവതാരകരെ….. ഇവിടെ ജനം എന്ന ന്യായാധിപരാണ് വിധി എഴുതുന്നത്. അവരെയും നിങ്ങള്‍ പരിപാടിയില്‍ ഉള്‍പെടുത്തണമായിരുന്നു. എല്ലാ പര്‍ട്ടികളുടെയും പബ്ളിസിറ്റി വിഭാഗമായി മാറിപ്പോയി നിങ്ങളുടെ ജനവിധിയെന്ന ഒററ വാക്കില്‍ പറയട്ടെ.
റോഡുകള്‍ എല്ലാം സഞ്ചാര യോഗ്യമാക്കും. കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കും. എല്ലാവര്‍ക്കും ഇതു തന്നെയാണ് പറയാനുള്ളത്. പാര്‍ട്ടികളുടെ പരിപാടിയില്‍ ഇതേ കാര്യം പറയുന്നത് കേട്ട് കൊണ്ടിരുന്ന ഒരു വ്യക്തി ചോദിച്ചു. “എന്തിനാ നേതാവേ റോഡും കുടിവെള്ളവും എല്ലായിടത്തും. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തെക്ക് വടക്ക് നടക്കാനും പട്ടിണി പാവങ്ങള്‍ക്ക് വെള്ളം കുടിച്ചും മരിക്കനുമാണേ.” കണ്ണില്‍ ചോരയുള്ള കാഴ്ചപ്പാടുള്ള നേതാവിനെ ദൈവം രക്ഷിക്കട്ടെ. സത്യത്തില്‍ എല്ലാവരും എന്താണ് കാത്തിരിക്കുന്നത്. തൊഴില്‍ എന്നത് കേരളത്തില്‍ കിട്ടാകനിയാണ്. ഒരു പാര്‍ട്ടി പത്രികയിലും തെഴിലില്ലായ്മ പരിഹരിക്കുന്നതിനോ തെഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ചോ ഒരു വാഗ്ദാനവും കണ്ടില്ല. മുക്കം പഞ്ചായത്തിലാണ് തൊട്ടു കിടക്കുന്ന പഞ്ചായത്തുകളെക്കാള്‍ വരുമാനം കൂടുതല്‍. കാരശ്ശേരി പഞ്ചായത്തില്‍ കിന്‍ഫ്രയുടെ തൊഴില്‍ സംരഭവും മറ്റു ടൂറിസം പദ്ധതികളും വരുമ്പോള്‍. മാര്‍ക്കറ്റ് ഷോപ്പിങ്ങ് കോപ്ളക്സും ബസ്സ് സ്ററാററ് കോണ്‍ക്രീറ്റ് ചെയ്തതുമടക്കം നാടിന്റെ വികസനം കൊണ്ട് വീര്‍പ്പു മുട്ടിച്ച ചരിത്രം എഴുതി തീര്‍ക്കുന്ന ഇടതുപക്ഷത്തിന് നാണമില്ലേ. നിങ്ങളുടെ അതേ ഇടതു പ്രസ്ഥാനക്കാരും ഘടകക്കാരും തന്നെയാണ് കരശ്ശേരി പഞ്ചായത്തും ഭരിക്കുന്നത്.
മാലിന്യമുക്ത കേരളമെന്ന് പറഞ്ഞ് പരിപാടികളും സമ്മേളനങ്ങളുമായി നടക്കുമ്പോള്‍. മുക്കത്ത് പാലത്തിന്റെ അടുത്ത് മുക്കത്തെ കച്ചവടക്കാരും യാത്രക്കാരും മാലിന്യങ്ങള്‍ തള്ളി സ്ഥലം വിടുന്നു. മൂക്കിനു താഴെ നടക്കുന്ന ഈ പരിപാടിയെ തടയാന്‍ പോലും ഭരണ സാരഥികള്‍ക്ക് സമയമില്ല. ഭരണ സിരാകേന്ദ്രത്തിലുള്ള പാളിച്ചകള്‍ പോലും പരിഹരിക്കാന്‍ ശ്രമിക്കാതെ സംസ്ഥാനത്ത് ഇടത് വലത് പാര്‍ട്ടികളുടെ നേട്ടങ്ങളും കോട്ടങ്ങളും വിളിച്ചോതുന്ന കവല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ജനത്തെ കിട്ടുന്ന കാലം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു.
ജനത്തെ നിങ്ങള്‍ സാക്ഷര സുന്ദര കേരളത്തിന്റെ വക്താകളാക്കി. ജനം വായിച്ചു പഠിച്ചു. ബുദ്ധി വച്ചു. പണ്ട് ശാസ്ത്ര സാഹിത്യ പരിക്ഷത് ചോദിച്ച ചോദ്യം. ജനം ചോദിക്കുന്നു. “എന്തു കൊണ്ട്? എന്തു കൊണ്ട്?. മനുഷ്യരുടെ പ്രശ്നവും നാടിന്റെ പുരോഗതിയും മാത്രം പിന്നോട്ട് മാത്രം ചലിക്കുന്നതെന്ന്”. ഉത്തരം പറയേണ്ടത് ആരാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നേതാവിന്റെ പ്രസ്താവനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച പ്രവര്‍ത്തകനോ?. നാടിന്റെ ഭാവിയെ ഇരുളിലാക്കിയ “സ്വന്തം” വികസനത്തിന് മാത്രം സമയം കണ്ടെത്തിയ നേതാവോ?. പട്ടിണി പരിവട്ടത്തില്‍ ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞ പട്ടിണി പാവങ്ങളായ ജനങ്ങളോ?.
ഒരു വാല്‍കഷ്ണം: പണക്കാരന് ഇവിടെ ആരു ഭരിച്ചാലും അവരുടെ കാര്യം നടക്കാന്‍ പണം മാത്രം സംസാരിക്കും. പാവപ്പെട്ടവനെ കാല്‍ കീഴില്‍ നിര്‍ത്താന്‍ അവന് ഭരണം വേണം. അതിനുവേണ്ടിയും പണം അവന് വേണ്ടി സംസാരിക്കുന്നു. ഈ ജനാതിപത്യ രാജ്യത്ത്. ജനത്തിന്റെ (പാവപ്പെട്ടവന്‍) സമതിദാനവകാശവും സമ്പത്തിനാല്‍ ധനികന്‍ കൈവശപ്പെടുത്തുന്നു. വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും സ്ഥിതിഗതികള്‍ മാറുന്നില്ലേ. കഷ്ടം. മാറുക ജനങ്ങളെ. നീതിയുടെ കാവലാളുകളെ പിന്‍തുണക്കുക. സത്യം പുലരട്ടെ.

പാര്‍ട്ടിക്കാര്‍ ഇരുന്നു പഠിക്കുന്നു. ജനം പരീക്ഷ എഴുതുന്നു

2010 ഒക്ടോബര്‍ 23 ശനിയാഴ്ച. നേരം പുലരാന്‍ എനിയും സമയമുണ്ട്. നേരിയ ആകാശ വെട്ടത്തില്‍ ഒരു ചെറിയ സംഘം ആളുകള്‍ ഇരുട്ടില്‍ തപ്പി. കുന്നു കയറുന്നു. നാട്ടിലെ ഏറ്റവും പട്ടിണി പാവങ്ങള്‍ താമസിക്കുന്ന കോളനിയാണ് ലക്ഷ്യം. കോളനിയിലെത്തി. ഗോപാലാ. ചേന്നാ, കുമാരി ഓരോ കുടിന്റെ മുമ്പിലും നിന്ന് കൂട്ടമായി വന്നവര്‍ വിളിച്ചു. ചെറിയ ചിമ്മിനി വിളക്കുകള്‍ കത്തി. പുറത്തിറങ്ങിയ വീട്ടുക്കാര്‍ക്ക് കാര്യം പിടിക്കിട്ടി. അവര്‍ക്ക് എനി ഒരു രണ്ട് ദിവസം ജോലിക്ക് പോകണ്ട. ഒരു വലിയ കവറില്‍ അരിയും കുറച്ച് പച്ചക്കറി സാമാനങ്ങളും പിന്നെ നമ്മുടെ മഹാത്മാവിന്റെ തലയുള്ള 500ന്റെ പിടക്കുന്ന ഒരു നോട്ട്. കാഴ്ചകള്‍ മാറി വന്നു. ഏതോ ഒരു സ്ക്കൂളിന്റെ മുറ്റം. ആളുകള്‍ കൂടി നില്‍ക്കുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു. വോട്ടെണല്‍ കേന്ദ്രമാണ്. ആരോ പറഞ്ഞു നമ്മള്‍ തോറ്റിരിക്കുന്നു. തല കറങ്ങിയോ എന്നറിയില്ല. ഒറ്റ വീഴ്ചയാണ്.
ചാടി എണീറ്റു. റൂമില്‍ ലൈറ്റിട്ടു. അതാ. കട്ടിലില്‍ സുഖമായി ഉറങ്ങി കൊണ്ടിരുന്ന. നമ്മുടെ സ്ഥാനാര്‍ത്ഥി ഭര്‍ത്താവ് വെറും തറയില്‍. എന്തു പറ്റി. ഭാര്യ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു. മൂപ്പരു എണീറ്റ് ഒറ്റ പ്രസ്ഥാവന. “വിജയ പരാജയങ്ങള്‍. രാഷ്ട്രീയത്തില്‍ പറഞ്ഞതാണ്”. ഭാര്യക്ക് ഒന്നും പിടിക്കിട്ടിയില്ല. പിന്നെ കാര്യം ചെറുതായി പിടിച്ചെടുത്തു. ഭര്‍ത്താവിന് പരാജയ ഭീതി തലക്ക് കയറിയിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ സ്വപ്നത്തില്‍ കണ്ട കാര്യം പറഞ്ഞു. ഭാര്യ കാര്യം കേട്ടു കഴിഞ്ഞു. ആ സ്ത്രീ ബുദ്ധിയുടെ നൂറു ശതമാനവും ഉപയോഗിച്ച.് ഒന്ന് പ്രശ്ന പരിഹാരത്തിന് ഒരു ഉപായം നോക്കി. ഒരു രക്ഷയുമില്ല. പാവം സ്ത്രീ ദൈവത്തിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “ഈ പാതിരാ വോട്ടു പിടുത്തക്കാരില്‍ നിന്ന്. എന്റെ ഭര്‍ത്താവിനെ രക്ഷിക്കേണമേ”.
അസ്തമയ സൂര്യന്റെ പൊന്‍ കിരണം കാണുമ്പോള്‍ എല്ലാ മനുഷ്യനും ഒരു ഹരമാണെങ്കില്‍. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പാര്‍ട്ടിക്കാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഭയമാണ്. എന്തും സംഭവിക്കാം നേരം പുലരുമ്പോള്‍ കേള്‍ക്കുന്നത്. മനപ്രയാസം വരുത്തുന്ന വാര്‍ത്തകളായിരിക്കും. രാത്രികളുടെ യാമങ്ങളില്‍ വോട്ടു മറിക്കുന്ന രാഷ്ട്രീയ വവ്വാലുകളെ പേടിച്ച്. “അങ്ങാടികള്‍” മനുഷ്യനെ തെറ്റിലേക്ക് നയിക്കുമെന്ന് പേടിച്ച്. സന്ധ്യമയങ്ങുമ്പോള്‍ വീട് പിടിച്ചിരുന്ന പുതിയ രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം നഷ്ട്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
മനുഷ്യരുടെ നെറികേടിന്റെ ലോകത്തിലേക്കുള്ള സഞ്ചാരത്തില്‍ മനം നൊന്തവര്‍. കൈകളുയര്‍ത്തി പ്രതിരോധിക്കുമ്പോള്‍. നെറിക്കെട്ട രാഷ്ട്രീയ വവ്വാലുകളുടെ കൂട്ടുക്കാര്‍ക്ക്. സ്വബോധം നഷ്ട്ടപ്പെടുന്നു. ഭീഷണി രാഷ്ട്രീയവും വാക്ക് പയറ്റിലും എത്തി നില്‍ക്കുന്നു. എല്ലാവര്‍ക്കും പേടി. എന്തിനെന്നറിയില്ല. ആരെയെന്നറിയില്ല.
ഇന്നലെ വരെ നടന്നിരുന്ന ഒറ്റയടിപ്പാത. ഒറ്റയടിക്ക് റോഡാക്കാനാണ് ചിലരുടെ ശ്രമം. വോട്ടിന്റെ എണ്ണം പിടിച്ച്. രാഷ്ട്രീയ നേതാക്കള്‍ കൂട്ടലും കിഴിക്കലും നല്ലവണ്ണം പഠിച്ചു. പക്ഷേ. അദ്ധ്യാപകരേ പോലെയാണ് കാര്യം. പരീക്ഷക്ക് വേണ്ടി കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകന്‍ നന്നായി പഠിക്കും. പക്ഷേ. പരീക്ഷക്ക് പഠിക്കുന്നതും പരീക്ഷ എഴുതുന്നതും കുട്ടികള്‍. പഠിച്ചതിന്റെയും ജയിച്ചതിന്റെയും ക്രഡിറ്റ് കുട്ടികള്‍ക്ക് സ്വന്തം. ഇവിടെ ജനത്തെ രാഷ്ട്രീയക്കാര്‍ ശരിക്കും പഠിപ്പിക്കുന്നു. കുടുംബ യോഗങ്ങളായും. പാര്‍ട്ടീ മീറ്റിങ്ങുകളായും. പൊതുയോഗങ്ങളായും ഒത്തിരി മാര്‍ഗങ്ങളില്‍. ലക്ഷ്യം ഒന്നു മാത്രം ജയം.പിന്നെ ഭരണം. ജനം പരീക്ഷയെഴുതും. ഭരണ കിട്ടും. ജനത്തിന് എന്ത് കിട്ടും.
ജനത്തിന്റെ ഭയം അന്നു മുതല്‍ തുടങ്ങും. പുതിയ ഭരണ. കര്‍ത്താക്കളുടെ പുതിയ ഭരണ പരിഷ്കാരങ്ങള്‍ കേട്ട് ജനം ഞെട്ടി വിറക്കും. പനി പിടിക്കും ചുമ വരും വയറിളക്കവും. കാരണം. ജനത്തിന്റെ വൃത്തിയില്ലായ്മ. പരിസരം ശുചിത്വം വേണം. മെമ്പറുടെ ഉപദേശം. മെമ്പറോട് ജനം. ആ അങ്ങാടിയിലെ മാലിന്യം ഒന്ന് ഒഴിവാക്കാനുള്ള സഹായം വേണം. ഞാനൊന്ന് ലോക്കല്‍ കമ്മററിയില്‍ ചോദിക്കട്ടെ. ജന സമ്പര്‍ക്ക നാടകത്തിന് തിരശീലകള്‍ വീഴുമ്പോള്‍. എല്ലാം ജനത്തിന്റെ തെറ്റുകള്‍ മാത്രമായി അവശേഷിക്കുന്നു. വന്നു പോയ പനിക്കും. വരാനിരിക്കുന്ന രോഗങ്ങള്‍ക്കും ജനമാണ് കാരണമെന്ന് ഭരണ കര്‍ത്താകള്‍ വിധിയെഴുതുമ്പോള്‍.
ചികിത്സക്ക് പോകാനുള്ള ആശ്പുത്രികളില്‍ മരുന്നുമില്ല. മന്ത്രവുമില്ല. കിടത്തി ചികിത്സ ആദ്യം നിര്‍ത്തും. പിന്നെ എല്ലാത്തിനും പതുക്കെ പതുക്കെ മരണ മണി മുഴങ്ങുമ്പോള്‍. പാവം മനുഷ്യ ജന്മങ്ങളുടെ മരണ വെപ്രാളങ്ങള്‍ കാണാന്‍ സ്വന്തവും ബന്ധവും മാത്രം. താല്‍ക്കാലിക വിശപ്പടക്കലിനു നല്‍ക്കാനുള്ളതല്ല നമ്മുടെ സമതിദാനവകാശം നമ്മുടെ ജീവനും. നമ്മുടെ തൊഴിലിനും. നമ്മുടെ സ്വത്തിനും. നമ്മുടെ ഭാവി തലമുറക്കും. നല്ലൊരു നാളെയെ വാര്‍ത്തെടുക്കാന്‍. നേതാവും അണിയുമില്ലാതെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കാവട്ടെ. നമ്മുടെ വോട്ടുകള്‍.
പാര്‍ട്ടിക്കാരുടെ പഠനങ്ങള്‍ ജന നന്മക്കാവട്ടെ. ജനവും ചുമതലയും അവകാശങ്ങളും അറിഞ്ഞു പ്രവര്‍ത്തിക്കട്ടെ.

Friday, October 8, 2010

നെല്ലും പതിരും തിരിച്ചറിയുക......

തെരഞ്ഞെടുപ്പും തിരഞ്ഞു നടപ്പും തുടര്‍ച്ച.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. എന്നിട്ട് എന്ത് സംഭവിക്കാന്‍ എല്ലാം പെട്ടന്ന തീര്‍ക്കണം. കാരണം ഇന്ന് പള്ളിയില്‍ പോകണമെന്നത് വേറെ കാര്യം. ഇന്ന് സ്ക്കൂള്‍ നേരെത്തെ തുടങ്ങും. എല്ലാത്തിനും നിശ്ചിതമായ സമയം. കുളി, ഭക്ഷണം അങ്ങനെ എല്ലാത്തിനും. പിന്നെ രാത്രി നിരത്തിയിട്ട പുസ്തകത്തിന്റെ ഇടയില്‍ നിന്ന് വലിച്ചൂരിയെടുക്കുന്ന പുസ്തകവും പെന്‍സിലും എല്ലാം ബാഗില്‍ കുത്തി കയറ്റി ആരെയോ എന്തോക്കെയോ പറഞ്ഞ് സ്ക്കൂളിലേക്ക് ഓടുന്ന ഓട്ടത്തില്‍ ബാപ്പയോട് ഒരു സ്പഷ്യല്‍ സലാം. സലാമിന്റെ കാര്യം മനസിലാക്കിയ ബാപ്പ രണ്ട് മൂന്ന് നാണയ തുട്ടെടുത്ത് നീട്ടി തന്നു. വഴിയില്‍ കാത്തിരിക്കാമെന്ന് പറഞ്ഞ ചങ്ങാതിയെ കണ്ടില്ല. പ്രശ്നമില്ല മുമ്പില്‍ കണ്ടവനെ കൂടെ കൂട്ടി യാത്ര തുടരുന്നു.
അവന്‍ നടക്കട്ടെ കുട്ടികള്‍ നടന്നു പഠിക്കണം. എന്നിട്ടോ?. എന്ത്. ചുമാ. കഷ്ട്ടപ്പെടുക കഷ്ട്ടപ്പെടുത്തുക എന്നത് ഇപ്പോഴെത്തെ ഒരു രസമല്ലേ. എന്താണ് വല്ലവര്‍ക്കും എതിരഭിപ്രായമുണ്ടോ?. പെട്ടെന്ന് പറയണം. എനിക്ക് നമ്മുടെ നാട്ടിലെ ചില ജനസേവനത്തിനിറങ്ങി തല്ല് വാങ്ങി ഖേദിച്ചു നടക്കുന്നവരുടെയും ചെയ്തതിന്റെ കണക്ക് പറഞ്ഞ് ഹറാമായത് ഹല്ലാലാക്കുന്നതിന്റെയും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. എന്താണ് മാഷേ ഒരു മാതിരി മാഷന്മാരെ പോലെ. പോട്ടെന്നേ!. വിട്ടു പിടിയെന്നേ.
തെരഞ്ഞെടുപ്പ് അടുത്തു. നാളെയോ മറ്റന്നളോ ജനത്തിന്റെ സന്തോഷവും പരാജയത്തിന്റെ തല കുനിച്ചുള്ള നടത്തവും കാണാനുള്ള സമയമായി. ഒരു സ്ഥാനാര്‍ത്ഥിയെ ഒന്ന് ഒറ്റക്ക് പൊരിക്കണമെന്ന് കരുതി. എത്തിയപ്പോള്‍ ഇടത്തും വലത്തും രണ്ടു പേര്‍ മലക്കാണെന്ന് കരുതരുത്. കാരണം മലക്കിന്റെ ചരിത്രം ഇപ്പോള്‍ കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നു. ഇപ്പോ. പള്ളിക്ക് പുറത്താണ് പൂരം. എനി നെല്ലിന് പകരം അടക്ക പറിക്കാം വേണമെങ്കില്‍ ശ്രീശാന്തും കളിക്കാം അലെങ്കില്‍ ദൈവത്തിന് ഒരു വീട്. നല്ല കാര്യം. നടക്കട്ടെ.
കേട്ടിലേ കോട്ടയത്തൊരു. മൂത്ത പുള്ളേച്ചന്‍ തൊണൂറു കഴിഞ്ഞപ്പോ. എന്തിനു പോയി. എന്നത് അവിടെ നിക്കട്ടെ. പെണ്‍ സ്ഥാനാര്‍ത്ഥികളെ തപ്പി പാര്‍ട്ടിക്കാര്‍ വീടും മലയും കയറി നടന്നു. ഒന്ന് ഒത്ത് വരുമ്പോള്‍ പെണ് കെട്ടുന്ന അതെ പരുവം. കാസററ് പരുന്ന ചില പ്രാസ്ഥാനികരെന്ന് നമ്മുടെ നല്ല ഒന്നാന്തരം ജനാതിപത്യ പാര്‍ട്ടിക്കാര് സഖടം പറയുന്നു. പിന്നെ ആരും അറിയാതെ ചില പെണ്‍ പുലികളെ ഗോദയില്‍ ഇറക്കി കാത്തിരിക്കുകയാണ് പാര്‍ട്ടിക്കാര്.
സത്യത്തില്‍ പിണറായിക്ക് മതക്കാരെ കാണുമ്പോള്‍ ഹാല്ല് ഇളക്കുന്നതിന് പറയാനില്ല. മനുഷ്യമാരെല്ലാം ഏതെങ്കിലും മതത്തിന്റെ ആളുകള്. മതത്തിന്റെ ആളുകളാണെങ്കില്‍ പണ വെച്ച് കളിക്കുന്ന അസല് കളിക്കാര്. പിന്നെ ബക്കററ് പിരിവോണ്ട് കട്ടനും പന്തവും ആഗോള വല്‍ക്കരണവും എല്ലാം പറഞ്ഞ് പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മതക്കാരെ എങ്ങനെയെങ്കിലും ത്രീവ്രവാദത്തിലോ കൈവെട്ടിയോ ഒതുക്കുകയല്ലാതെ എന്ത് ചെയ്യും. ഗതിക്കേടു കൊണ്ടാണ് സഖാവേ. കൈരളിയും വിസ്മയയും കണ്ഡലും എല്ലാം നാളെത്തെ മൂലധനമല്ലേ.
ജനകീയം എന്ന വാക്ക് ഞാന്‍ സത്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ ചേന്ദമംഗല്ലൂര്‍ മുക്കം റൂട്ടില്‍ ഒരു ജനകീയ കൂട്ടായ്മയില്‍ ഒരു ബസ് ഇറക്കിയപ്പോയാണ്. സഹകരണ ബസ് സര്‍വ്വീസ് എന്ന പേരില്‍ ഇറങ്ങിയെങ്കിലും നാട്ടുക്കാരുടെ സഹകരണ കുറവോ ജനകീയ കൂട്ടായ്മയുടെ സഹകരണമോ അറിയില്ല. ബസ് വിററ് ഷെയറുക്കാര്‍ പണം വാങ്ങി പോയി. സമ്പത്തില്‍ മുങ്ങി കുളിക്കുന്ന ചേന്ദമംഗല്ലൂരുക്കാരുടെ ജനകീയമായ ഒരു കൂട്ടായ്മയുടെ ഗതിയാണിത്. ഇപ്പോള്‍ ആ നാട്ടിലെ ചിലരുടെ ബുദ്ധിയില്‍ വീണ്ടും ജനകീയത വളരുന്നു. പേടിക്കണം. പള്ളി വിട്ട് പാളയത്തില്‍ ഇറങ്ങുകയാണ്. ഇപ്പോള്‍ ജനപക്ഷത്താണെങ്കിലും ജനത്തിന്റെ ദുരിതങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍ വരുമോ എന്നത് കാത്തിരുന്നു കാണുക. പണ്ട് പണ്ടേ ഓരി വെച്ച് കവറില്ലിട്ടാണ് കൊടുക്കാറ്. ഇപ്പോ കഥ മാറി വരുന്നു. മുഴുവനായി കൊടുക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ അന്ന് കവറിലാണെങ്കിലും ഉള്ളത് കീശയിട്ടാല്‍ മതിയായിരുന്നു. കാരണം ദദരിദ്രന്റെ അവകാശമാണെല്ലോ. എന്നാല്‍ ഇന്ന് മുഴുവന്‍ തന്നാല്‍ കൈ വിരല്‍ നീട്ടണം. അല്ലെങ്കില്‍ വിവരമറിയും.
വിവരത്തിന്റെ കാര്യം പറയാം. നമ്മുക്ക് ഒരുപ്പാട് സ്വപ്നങ്ങളുണ്ട്. എല്ലാം നടക്കണമെങ്കില്‍ കാശ് വേണം. പത്രങ്ങളെല്ലാം കാവികളുടെ പിടിയില്‍ അല്ലെങ്കില്‍ വിവരത്തില്‍ കമിയുള്ള പ്രസ്ഥാനക്കാരുടെ അടുത്ത് എല്ലാം ഒന്ന് പോളിച്ചടുക്കണം. പത്രം തുടങ്ങി. പത്രവും നാട്ടുക്കാരു വാങ്ങി വിജയിപ്പിക്കണം. എല്ലാം നമ്മള് മുമ്പും ചെയ്തതാണെല്ലോ. സഹിക്കാം. എന്നാല്‍ ഇവരു അങ്ങാടിയില്‍ ഇറങ്ങി നില്‍ക്കും എങ്ങോട്ടാ പോണതെന്ന് ചോദിച്ചാല്‍ ആകാശം നോക്കി ഒരു പോക്ക്. അത് അവിടെ നില്‍ക്കട്ടെ. ജനസേവനത്തിന് ഇറങ്ങാനും ഒരു പൂതി. എന്നാല്‍ അതിനും വേണം നമ്മള്. എന്നാല്ല് ഒരു കാര്യം പറയണം ഇവരെന്താണീ ഒളിക്കണത്. എനി എന്തെങ്കിലും പറഞ്ഞാല്‍ തീരും മുമ്പ് വരും അടി. അങ്ങനെ കിട്ടിയ അടിയില്‍ മനം മടുത്തവരുടെ ഒരു ജീവ ചിരിത്രമാണ് ഞാന്‍ മുമ്പ് പറഞ്ഞത്. എല്ലാം ഒരു രസത്തിലാണെങ്കിലും കയ്യില് ചെങ്കോലു കിട്ടിയാല്‍ കഥമാറില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റോ?.
കോണിയുണ്ട് കൈപ്പത്തിയുണ്ട് നല്ല കാലൂക്കുള്ള ഒരുത്തനെ വേണം ആ കൊടിയൊന്നു കെട്ടാന്‍. പാവം പിടിച്ച നമ്മുടെ ഖദറുകളുടെ കഥന കഥ പറയാതിരിക്കുന്നതാണ് നല്ലത്. തപ്പി തപ്പി പിടിച്ചത് തോടനെ എന്നാലും വേണ്ടില്ല. ഒന്നു പാകത്തിലാക്കി കിട്ടന്‍ കുറെ ചെമ്പ് എനിയും കയറ്റേണ്ടി വരും അടുപ്പില്. മതമൈത്രിയൊന്നും വിലപ്പോവില്ല. കേന്ദ്രത്തിന്റെ അടവ് നയമായിരിക്കും നല്ലത്. പ്രശ്നം വളരെ രസമാണ്. സാമ്പാറില്ലാതെ രസം മാത്രം ഒഴിച്ചുള്ള ചോറു തീറ്റി വലിയ രസമാണ്. ചെയ്തതുമില്ല എന്നാലെന്തെങ്കിലും ചെയ്യുമെന്നുമില്ല ജനത്തിനോട് എന്ത് പറയണമെന്നുമില്ല. മൊത്തത്തില്‍ പാമ്പ് ഇര വിഴുങ്ങിയ അവസ്ഥ. ചോറിനും നൂറിനും വോട്ടു വീണ കാലം മാറിയെന്നു മാത്രമല്ല. ആയിരത്തിനുമില്ല വോട്ട്.
പെണെ നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടും കൊണ്ട് ആറാട്ട്. പാട്ട് പഴയതാണ്. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ വെറുതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തോല്‍ക്കുമെന്ന് പ്രചരിപ്പിക്കൂ. ദരിദ്രന്റെയും കിടപാടമില്ലാത്ത തെണ്ടികളുടെയും ഇന്ത്യയെ ആര്‍ക്കു വേണം. ലക്ഷങ്ങള്‍ സംസാരിക്കുന്ന. ലക്ഷങ്ങള്‍ കൊണ്ട് അമാനമാടുന്ന. രാജ്യത്തിന്റെ ഭംഗി കൂട്ടാന്റെ തെരുവിന്റെ സന്തതികളെ നഗരത്തില്‍ നിന്ന് ആട്ടി അകറ്റി മുഖം മിനുക്കി. ഹാഫ് ട്രൌസറും ഹാന്‍ലെസ്സ് ബനിയനുമിട്ട് കോമണ്‍ വെല്‍ത്തില്‍ കോമണായി ചാടുന്നവന്റെ കൂരയിലും പലപ്പോഴും അരി വേവുന്നില്ല. കളിയല്ല കാര്യം ഗൌരവമുള്ളതാണ്. ഗള്‍ഫിന്റെ പ്രൌണ്ഢി നിലച്ചാല്‍ അരിയില്ലാത്തവരുടെ ലിസ്റ് വല്ലുതായിരിക്കും. ഓര്‍ക്കുക വല്ലപ്പോഴും. നെല്ലും പതിരും തിരിച്ചറിയുക. ശുഭം

ജനപക്ഷമുന്നണി സ്ഥാനാര്‍ത്ഥി ഹബീവ് റഹ്മാന്‍ (ബാവ)

1. താങ്കള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരനായിരുന്നു?
ഉ: 20 വര്‍ഷത്തോളം കോണ്‍ഗ്രസു പാര്‍ട്ടിക്കാരായിരുന്നു എന്റെ കുടുംബം.
2. താങ്കളുടെ ജനസേവന രംഗത്തുള്ള പ്രവര്‍ത്തനം എങ്ങിനെയായിരുന്നു.?
ഉ: സജീവമായിരുന്നു. വളരെ കാലമായി ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. ജമാഅത്തിന്റെയും നാട്ടിലെ മററു പൊതു പ്രവര്‍ത്തിലും എപ്പോഴും എന്റെ സാന്നിദ്യമുണ്ടായിട്ടുണ്ട്.
3. നല്ല ഒരു പൊതു പ്രവര്‍ത്തകനായ താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആവശ്യകത എന്താണ് ?
ഉ: പൊതു പ്രവര്‍ത്തനത്തിലും ജനസേവനത്തിലും നാടിന്റെ വികസനത്തിലും രാഷ്ട്രീയമായ ഐക്യത്തിലൂടെയുള്ള മുന്നേറ്റമാണ് എന്റെയും ജനപക്ഷത്തിന്റെയും ലക്ഷ്യം.
4. ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ജനങ്ങളുടെ ജീതത്തെ കുറിച്ച്?
ഉ: കഷ്ട്ടപ്പാടുകളുണ്ട് പക്ഷേ പുറത്തറിയ്ക്കാതെ വെല്ലുവിളികളെ ജനങ്ങള്‍ നേരിടുന്നു.
5. അത് ജനത്തിന്റ അഭിമാന ബോധത്തില്‍ നിന്ന് വരുന്നതല്ലേ?
ഉ: അതെ
6. ഇത്തരത്തില്‍ നിശബ്ദമായ ജനത്തിന്റെ ഇടയില്‍ കഷ്ട്ടപ്പെടുന്നവരെ താങ്കള്‍ എങ്ങനെ കണ്ടെത്തും?
ഉ: ഞാന്‍ എന്നും ജനങ്ങളുമായി നല്ല സുഹൃദ് ബന്ധം പുലര്‍ത്തുന്ന ആളാണ്. ജനങ്ങളുമായുള്ള ബന്ധ ഇത്തരത്തില്‍ വര്‍ദ്ദിപ്പിക്കുന്നതിലൂടെ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവും.
7. താങ്കളുടെ സ്ഥാനാര്‍ത്ഥതിത്വത്തെ പിന്‍താങ്ങുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ സ്വതന്ത്രമായിരിക്കുമോ?
ഉ: തീര്‍ച്ചയായും. എതിരായുള്ള ഒരു നിലപ്പാടുകള്‍ ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്.
8. വികസനമെന്നത് ഏത് തരത്തിലുള്ളതാവണം?
ഉ: സാധാരണക്കാരന് പ്രയോജനമുള്ള വികസനമായിരിക്കണം ഉണ്ടാവേണ്ടത്.
9. പ്രധാന എതിരാളി ആരാണ് ? വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു?
ഉ: ജനവികാരത്തിന് എതിരായവര്‍ എല്ലാവരും എതിരാളികളാണ്. 80% വിജയത്തിന്റെ അടുത്താണ് ജനപക്ഷം.
10. വോട്ടര്‍മാരോട് എന്താണ് പറയാനുള്ളത്?
ഉ: സാമ്പത്തിക പ്രയാസമാണ് മനുഷ്യന്റെ പ്രശ്നം. പ്രവാസികള്‍ മുതല്‍ നല്ല നാട്ടുക്കാരുടെ വരെ പ്രയോജനപ്പെടുത്താവുന്ന സമ്പത്തിക സ്രോതസുകളിലൂടെയുള്ള വികസനത്തിലൂടെ മാററത്തിന്റെ വിളികള്‍ക്ക് കാതോര്‍ക്കുക. ജനപക്ഷത്തിന്റെ ജനവികാരമുള്‍ക്കൊണ്ട് മാറ്റത്തിന് വേണ്ടി വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുക.
1. താങ്കള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരനായിരുന്നു?
ഉ: 20 വര്‍ഷത്തോളം കോണ്‍ഗ്രസു പാര്‍ട്ടിക്കാരായിരുന്നു എന്റെ കുടുംബം.
2. താങ്കളുടെ ജനസേവന രംഗത്തുള്ള പ്രവര്‍ത്തനം എങ്ങിനെയായിരുന്നു.?
ഉ: സജീവമായിരുന്നു. വളരെ കാലമായി ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. ജമാഅത്തിന്റെയും നാട്ടിലെ മററു പൊതു പ്രവര്‍ത്തിലും എപ്പോഴും എന്റെ സാന്നിദ്യമുണ്ടായിട്ടുണ്ട്.
3. നല്ല ഒരു പൊതു പ്രവര്‍ത്തകനായ താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആവശ്യകത എന്താണ് ?
ഉ: പൊതു പ്രവര്‍ത്തനത്തിലും ജനസേവനത്തിലും നാടിന്റെ വികസനത്തിലും രാഷ്ട്രീയമായ ഐക്യത്തിലൂടെയുള്ള മുന്നേറ്റമാണ് എന്റെയും ജനപക്ഷത്തിന്റെയും ലക്ഷ്യം.
4. ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ജനങ്ങളുടെ ജീതത്തെ കുറിച്ച്?
ഉ: കഷ്ട്ടപ്പാടുകളുണ്ട് പക്ഷേ പുറത്തറിയ്ക്കാതെ വെല്ലുവിളികളെ ജനങ്ങള്‍ നേരിടുന്നു.
5. അത് ജനത്തിന്റ അഭിമാന ബോധത്തില്‍ നിന്ന് വരുന്നതല്ലേ?
ഉ: അതെ
6. ഇത്തരത്തില്‍ നിശബ്ദമായ ജനത്തിന്റെ ഇടയില്‍ കഷ്ട്ടപ്പെടുന്നവരെ താങ്കള്‍ എങ്ങനെ കണ്ടെത്തും?
ഉ: ഞാന്‍ എന്നും ജനങ്ങളുമായി നല്ല സുഹൃദ് ബന്ധം പുലര്‍ത്തുന്ന ആളാണ്. ജനങ്ങളുമായുള്ള ബന്ധ ഇത്തരത്തില്‍ വര്‍ദ്ദിപ്പിക്കുന്നതിലൂടെ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവും.
7. താങ്കളുടെ സ്ഥാനാര്‍ത്ഥതിത്വത്തെ പിന്‍താങ്ങുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ സ്വതന്ത്രമായിരിക്കുമോ?
ഉ: തീര്‍ച്ചയായും. എതിരായുള്ള ഒരു നിലപ്പാടുകള്‍ ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്.
8. വികസനമെന്നത് ഏത് തരത്തിലുള്ളതാവണം?
ഉ: സാധാരണക്കാരന് പ്രയോജനമുള്ള വികസനമായിരിക്കണം ഉണ്ടാവേണ്ടത്.
9. പ്രധാന എതിരാളി ആരാണ് ? വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു?
ഉ: ജനവികാരത്തിന് എതിരായവര്‍ എല്ലാവരും എതിരാളികളാണ്. 80% വിജയത്തിന്റെ അടുത്താണ് ജനപക്ഷം.
10. വോട്ടര്‍മാരോട് എന്താണ് പറയാനുള്ളത്?
ഉ: സാമ്പത്തിക പ്രയാസമാണ് മനുഷ്യന്റെ പ്രശ്നം. പ്രവാസികള്‍ മുതല്‍ നല്ല നാട്ടുക്കാരുടെ വരെ പ്രയോജനപ്പെടുത്താവുന്ന സമ്പത്തിക സ്രോതസുകളിലൂടെയുള്ള വികസനത്തിലൂടെ മാററത്തിന്റെ വിളികള്‍ക്ക് കാതോര്‍ക്കുക. ജനപക്ഷത്തിന്റെ ജനവികാരമുള്‍ക്കൊണ്ട് മാറ്റത്തിന് വേണ്ടി വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുക.

Thursday, October 7, 2010

വോട്ടര്‍ പട്ടികയില്‍ പേര് നോക്കാം...

ഇപ്പോള്‍ വളരെ വേഗം.. pdf ഫയല്‍ അല്ലാതെ നെയിം വെച്ച് സെര്‍ച്ച്‌ ചെയ്യാം...
Visit :http://ceo.kerala.gov.in/rollsearch.html